Vishnu Vijay, Vinayak Sasikumar, K S Harisankar & Poornima Kannan

Lyrics to Varnajaalam

ചായമേകിയോ
സ്വർണ്ണമേഘമേ
സാക്ഷിയാകയോ
പാരിടങ്ങളേ
പേരിടാ ദ്വീപുപോൽ
നിന്നൊരെൻ ഉൾത്തടം
ഏതു സഞ്ചാരിയാലിതാ
കാൽപതിഞ്ഞാർദ്രമാകവേ
ഹേ വർണ്ണജാലം
ഹേമന്തകാലം
മൗനഭംഗി പോലും
ലോലമെന്തു ലോലം
ഹേ വർണ്ണജാലം
ഹേമന്തകാലം
മൗനഭംഗി പോലും
ലോലമെന്തു ലോലം
♪
ദേവതാരുവിൽ പൂക്കൾ
ഓർമ്മവീഥിയിൽ
കുഞ്ഞു പ്രാവുകൾ
കോട തൻ കമ്പളം
ചൂടുമീ ശാഖികൾ
ശാന്തമായ് തന്നിടം
തേടിടും ചോലകൾ
പ്രാണനാളവേ
കാനലാകവേ
നീയടുത്തു നിൽക്കെ
ഉള്ളിൽ നൂറു മഞ്ഞുതുള്ളികൾ
ചായമേകിയോ
ചായമേകിയോ
സ്വർണ്ണമേഘമേ
സ്വർണ്ണമേഘമേ
സാക്ഷിയാകയോ
സാക്ഷിയാകയോ
പാരിടങ്ങളേ
പേരിടാ ദ്വീപുപോൽ
നിന്നൊരെൻ ഉൾത്തടം
ഏതു സഞ്ചാരിയാലിതാ
കാൽപതിഞ്ഞാർദ്രമാകവേ
ഹേ വർണ്ണജാലം
ഹേമന്തകാലം
മൗനഭംഗി പോലും
ലോലമെന്തു ലോലം
ഹേ വർണ്ണജാലം
ഹേമന്തകാലം
കണ്ണിൽ നമ്മൾ ചൂടി
വിണ്ണിൻ ഇന്ദ്രനീലം
പാടി ബാക്കി വച്ച പാട്ടിതോ
പാതി കണ്ണടച്ച പോക്കിതോ
പാതി പങ്കുവച്ച നോക്കിലോ
പാടെ ഞാൻ മറന്ന രാഗമോ