Vishnu Vijay, M. G. Sreekumar & Vinayak Sasikumar

Lyrics to Maanthrikam (From "Bethlehem Kudumba Unit")

മാന്ത്രികം മാന്ത്രികം മാന്ത്രികം
വാക്കുകൾ ചെയ്തികൾ യാന്ത്രികം
കാടുകൾ കേറിയോ ഭാവന
ഈ കാറ്റിലാകെ ലില്ലി പൂത്ത വാസന
കാര്യമില്ലാതെന്റെയുള്ളിൽ
മഞ്ഞുതുള്ളി വീണതെന്തിനാ?
♪
കണ്ണുകൾ കൊള്ളിമീൻ പോലവേ കൊള്ളവേ
പുഞ്ചിരിച്ചു വേദന
തനിമ ചോരാത്ത സംഗീതമേ
അതിരേകാത്തൊരാകാശമേ
ദൂരെ വിൺയാത്ര നടത്തുവാൻ എനിക്കെന്തിനൊരുക്കം
പാടി ബാക്കി വെച്ച പാട്ടിതോ
പാത കണ്ണടച്ച പോക്കിതോ
പാതി പങ്കു വെച്ച നോക്കിലോ
പാടെ ഞാൻ മറന്ന രാഗമോ
♪
വേറെയേതോ ദിവ്യമാകും
കള്ളഭാവമെന്റെ നെഞ്ചിലാ
മാന്ത്രികം മാന്ത്രികം മാന്ത്രികം
വാക്കുകൾ ചെയ്തികൾ യാന്ത്രികം
കാടുകൾ കേറിയോ ഭാവന
ഈ കാറ്റിലാകെ ലില്ലി പൂത്ത വാസന
ആ ആ
ദൂരെ വിൺയാത്ര നടത്തുവാൻ
എനിക്കെന്തിനൊരുക്കം
മാന്ത്രികം മാന്ത്രികം മാന്ത്രികം (ലാല ലാല ലാല ലാലലാ)
വാക്കുകൾ ചെയ്തികൾ യാന്ത്രികം (ലാല ലാല ലാല ലാലലാ)
കാടുകൾ കേറിയോ ഭാവന (ലാല ലാല ലാല ലാലലാ)
ഈ കാറ്റിലാകെ ലില്ലി പൂത്ത വാസന (ലാല ലാല ലാല ലാലലാ)